കോവളം:പാച്ചല്ലൂർ ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ നേർച്ച തൂക്ക മഹോത്സവത്തിന് ഇന്ന് കൊടിയേറും.രാവിലെ 6.35ന് തങ്കത്തിരുമുടി പുറത്തെഴുന്നള്ളിക്കും. 8ന് കൊടിമര ഘോഷയാത്ര. രാത്രി 7 ന് കളംകാവൽ തുടർന്ന് ക്ഷേത്രതന്ത്രി ബൈലൂർമന ബി.ആർ. അനന്തേശ്വര ഭട്ട്, ക്ഷേത്ര പൂജാരി ഉണ്ണി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കും. രാത്രി 9 ന് നേർച്ച തൂക്കത്തിനായി പള്ളിപലകയിൽ പണം വയ്പ്. 12 നും 13 നും പതിവ് പൂജകൾ. 14ന് രാത്രി 9 ന് മാല ചാർത്തൽ കർമ്മം. 15ന് രാവിലെ 9. 30 ന് കാവിൽ ആയില്യം. ഉച്ചയ്ക്ക് 2 ന് ആയില്യപൂജ നിവേദ്യം. 16ന് ഉ ച്ചയ്ക്ക് 12.30ന് ആൽത്തറയിൽ ഉച്ച പടുക്ക. വൈകിട്ട് 5 ന് വണ്ടിഓട്ടം, രാത്രി 7 ന് ഗാനമേള.. 17ന് രാവിലെ 5.30 ന് ഉരുൾ നേർച്ച, ഉച്ചയ്ക്ക് 12ന് തങ്കതിരുമുടി പുറത്തെഴുന്നള്ളിപ്പ്. വൈകിട്ട് 4.30ന് നേർച്ച തുക്കം. 18 ന് ഉച്ചയ്ക്ക് 12.30ന് നേർച്ച പൊങ്കാല. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. വൈകിട്ട് 7 മുതൽ താലപ്പൊലി ചമയവിളക്ക്. രാത്രി 9.15ന് ദേവിയുടെ കുടുംബക്ഷേത്രത്തിൽ നിറപറ എഴുന്നള്ളി പ്പ്, തുടർന്ന് കളംകാവൽ നടക്കും. 19ന് രാത്രി 1 ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും.