p

തിരുവനന്തപുരം:എൻജിനിയറിംഗ് വിദ്യാർത്ഥിനികൾക്ക് ഒരുലക്ഷം രൂപ സ്റ്റൈപ്പന്റും 100ശതമാനം ട്യൂഷൻ ഫീസും നൽകുന്ന ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.എഡ് ടെക് സ്ഥാപനമായ ടാലന്റ് സ്പ്രിന്റ് ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥിനികൾക്കായി പദ്ധതി നടപ്പാക്കുന്നത്. 250 വനിതകളെ പദ്ധതിയിൽ ഉൾപ്പെടുത്തും.എൻജിനിയറിംഗ് പശ്ചാത്തലമുള്ള ബി.ടെക് അല്ലെങ്കിൽ ബി.ഇ., ഐ.ടി., സി.എസ്.ഇ, ഇ.ഇ.ഇ., കണക്ക്, അപ്ലൈഡ് മാത്ത് അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയവരും 10ലും 12ലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവരുമായ ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.അപേക്ഷിക്കേണ്ട അവസാനതീയതി 15.കൂടുതൽ വിവരങ്ങൾക്ക് we.talentsprint.com വെബ്‌സൈറ്റ് സന്ദർശിക്കുക.സ്ത്രീകളെ ആഗോളതലത്തിൽ കഴിവുറ്റ സോഫ്റ്റ്വെയർ എൻജിനിയർമാരായി വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ടാലന്റ് സ്പ്രിന്റ് സഹസ്ഥാപകനും സി.ഇ.ഒ.യുമായ ശന്തനുപോൾ പറഞ്ഞു.