തിരുവനന്തപുരം : കഠിനംകുളം മുണ്ടൻചിറ ശ്രീ വനദുർഗ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തൃക്കേട്ട മഹോത്സവം 18 മുതൽ 24 വരെ നടക്കും.18ന് 5.45ന് ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, ദീപാരാധന, രാത്രി 7.15 നും 7.45നും മദ്ധ്യേ തൃക്കൊടിയേറ്റ്, 8.45ന് കാപ്പ്കെട്ടി കുടിയിരുത്ത്, തോറ്റംപാട്ട്.19ന് രാവിലെ 5.45ന് ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് ഒാട്ടൻതുള്ളൽ, രാത്രി തോറ്റംപാട്ട്. 20ന് 5.45ന് ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് ചാക്യാർകൂത്ത്, മാലപ്പുറം പാട്ട്, വിളക്ക്.21ന് 5.45ന് ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, ദീപാരാധന, തോറ്റംപാട്ട്. 22ന് രാവിലെ 5.45ന് ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, ദീപാരാധന, രാത്രി കൊന്നുതോറ്റംപാട്ട്. 23ന് രാവിലെ 5.45ന് ഗണപതിഹോമം, 11.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് 4.30ന് പൊങ്കാല മഹോത്സവം, ദീപാരാധന, 6.45ന് പുണ്യാഹം, രാത്രി തോറ്റംപാട്ട്.24ന് രാവിലെ 5.45ന് ഗണപതിഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് 3.30ന് എഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി തോറ്റംപാട്ട്, 8.15ന് കാപ്പഴിപ്പ്, 9ന് തൃക്കൊടിയിറക്ക്.