ആര്യനാട്:മഹിളാ കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി യുദ്ധം വേണ്ട സമാധാനം മതി എന്ന ആഹ്വാനവുമായി സിഗ് നേച്ചർ കാമ്പെയിൻ സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഷാമില ബീഗം ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ്‌ ശൈലജ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ്‌ വാഹിദ,ജില്ലാ സെക്രട്ടറിമാരായ സിതാര രവീന്ദ്രൻ,ഷമി ഷംനാദ്,മണ്ഡലം പ്രസിഡന്റുമാരായ എസ്.ശ്രീജ കോട്ടയ്‌ക്കകം,സോണിയ,ഉഷ, ഐ.ടി സെൽ കോ ഒ‌ാർഡിനേറ്റർ ശ്രീജ പൊട്ടൻച്ചിറ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പുളിമൂട്ടിൽ ബി.രാജീവൻ,കെ.കെ.രതീഷ്,യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്.കെ.രാഹുൽ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ജോൺ സുന്ദർ രാജ്, ജനപ്രതിനിധികൾ,നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.