പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 5 മുതൽ 11വരെ നടക്കുന്ന ദ്വിവത്സര മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പൗരപ്രമുഖരുടെയും അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് പണിമൂല ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നടക്കും. നഗരസഭാ, പൊലീസ് വിഭാഗം ,ആരോഗ്യം, കെ.എസ്.ഇ.ബി, കെ .എസ്.ആർ.ടി.സി, ഫയർ സർവീസ്, സിവിൽ സപ്ലൈസ്, പി..ആർ.ഡി., വിവിധ എക്സിക്യൂട്ടിവ് എൻജിനീയർമാർ, ജില്ലാ ,ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും,കാട്ടായിക്കോണം ,ചന്തവിള,ശ്രീകാര്യം, കഴക്കൂട്ടം എന്നെ വാർഡുകളിലെ കൗൺസിലർമാർ,പണിമൂല ദേവസ്വം ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്ന് പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടി നായർ അറിയിച്ചു.