kadambatte-mala

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ കലമ്പാട്ട് മലയിൽ ഇന്നലെ രണ്ടുതവണ തീപിടിത്തമുണ്ടായി. രാവിലെ 11.30നും വൈകിട്ട് 6.30നുമാണ് തീപിടിത്തമുണ്ടായത്. ഏക്കറുകണക്കിന് പ്രദേശത്തെ പാഴ്ച്ചെടികൾ കത്തിയമർന്നു. കാട്ടാക്കട ഫയർഫോഴ്സെത്തി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. എല്ലാ വർഷവും വേനൽക്കാലത്ത് ഇവിടെ തീപിടിത്തമുണ്ടാകാറുണ്ട്. ഇതിനുപിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങൾക്കു മുമ്പും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരാരെങ്കിലും തീ ഇട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഇക്കാര്യം ഫയർഫോഴ്സും ശരിവയ്ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.