ghs-parassala

പാറശാല: പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വനിതാ കൂട്ടായ്മ ഹെഡ്മിസ്ട്രസ് വി.എം. പുഷ്പാ ബായി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികമാർക്കായി സംഘടിപ്പിച്ച വിവിധ കലാപരിപാടികളുടെ ഉദ്ഘാടനം വി.എച്ച്.എസ്.സി പ്രിൻസിപ്പൽ സ്മിതാ ദാസ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.റാണി സ്വാഗതം ആശംസിച്ചു. മുതിർന്ന അദ്ധ്യാപികമാരെയും വിദ്യാലയത്തിൽ ആയിരത്തിലേറെപ്പേർക്ക് ദിവസവും ഉച്ചഭക്ഷണം തയ്യാറാക്കി നൽകി വരുന്ന അനിത, ശാന്തി എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.