തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ സഹകാരികളുടെ മക്കൾക്ക് അവാർഡുകൾ വി.കെ. പ്രശാന്ത് എം.എൽ.എ വിതരണം ചെയ്‌തു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.പി. സുരേഷ് കുമാർ, സഹകരണ സംഘം അസി.രജിസ്ട്രാർ എ. ഷെറീഫ്, ബേസിൽ ഗോമസ്, ബിജുമോൻ. കെ, മനോജ്.എസ്, പ്രമീള, സാബു. പി.എ, സംഘം പ്രസിഡന്റ് സുധീർ ബാബു. പി.പി എന്നിവർ സംസാരിച്ചു.