പറണ്ടോട്: തെക്കൻ കേരളത്തിലെ കൊടുങ്ങല്ലൂർ എന്നറിയപ്പെടുന്ന ആടാംമൂഴി ശ്രീ ബാലഭദ്രാ ദേവീക്ഷേത്രത്തിലെ
ഉത്രം പൊങ്കാല ഉത്സവം 16, 17, 18 തീയതികളിൽ വിവിധ ക്ഷേത്ര ചടങ്ങുകളോടുകൂടി ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. ഗിരീശൻ, സെക്രട്ടറി ബി. വിനോദ് കുമാർ എന്നിവർ അറിയിച്ചു. ക്ഷേത്രതന്ത്രി പുരുഷോത്തമൻ പോറ്റിയും മേൽശാന്തി അമ്പാടി പോറ്റിയും ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. മൂന്ന് ദിവസവും രാവിലെ 6ന് മഹാഗണപതിഹോമം, 8ന് മൃത്യുഞ്ജയഹോമം, വൈകിട്ട് ഭഗവതിസേവ, ശക്തിപൂജ, ദേവീപൂജ എന്നിവയുണ്ടാകും. 16ന് രാവിലെ ദേവീഭാഗവതപാരായണം, വൈകിട്ട് ഐശ്വര്യപൂജ. 17ന് രാവിലെ ദേവീഭാഗവത പാരായണം, വൈകിട്ട് 4ന് ചികിത്സാധനസഹായ വിതരണം. 18ന് രാവിലെ 9ന് സമൂഹപൊങ്കാല എന്നിവയാണ് മുഖ്യചടങ്ങുകൾ.