
വെഞ്ഞാറമൂട്: ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി വ്യക്തിത്വ വികസനവും കരിയർ ഗൈഡൻസുമായി ബന്ധപ്പെട്ടുള്ള ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പാസ്‌വേഡ് എന്ന പേരിൽ നടന്ന പരിപാടി ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ. ബാബുരാജൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷീലാകുമാരി മുഖ്യപ്രഭാഷണവും ന്യൂനപക്ഷ കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ അബ്ദുൾ അയൂബ് വിഷയാവതരണവും നടത്തി. പഞ്ചായത്തംഗം ഹസി സോമൻ, എസ്.എം.സി ചെയർമാൻ വാമദേവൻ പിള്ള, പ്രഥമാദ്ധ്യാപികയുടെ ചുതലയുള്ള ഷീജാകുമാരി, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് ബീനാകുമാരി, സ്‌റ്റാഫ് സെക്രട്ടറി സജീവ്, കരിയർ ക്യാമ്പ് കോ ഓർഡിനേറ്റർ അഭിലാഷ് എന്നിവർ സംസാരിച്ചു.