
വെഞ്ഞാറമൂട്: സി.പി.എം മാണിക്കൽ ലോക്കൽ കമ്മിറ്റി മുൻ അംഗവും കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ. മഹേശ്വരന്റെ പതിനേഴാം ചരമവാർഷികം ആചരിച്ചു. പാലവിള ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടന്നു. അനുസ്മരണയോഗം സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ. സലിം ഉദ്ഘാടനം ചെയ്തു. എം. കുട്ടപ്പൻപിള്ള അദ്ധ്യക്ഷനായി. ആർ. അനിൽ, എസ്. ഗിരീഷ്, എസ്. ലേഖ കുമാരി, വി.എസ്. അശോക്, കെ. സുരേഷ്‌കുമാർ, കെ.എസ്. ഷാജു, ആർ.എസ്. സുനിൽ, കെ. അനി, കെ.തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു.