jayaprakash

 സുമനസുകളു‌ടെ സഹായം തേടി 39കാരൻ

തിരുവനന്തപുരം: വൃക്ക രോഗത്താൽ ദിരതമനുഭവിക്കുന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. കരിക്കകം ചാരുംമൂട് മേലേപുത്തൻ വീട്ടിൽ ജയപ്രകാശ് എന്ന 39കാരനാണ് വൃക്ക മാറ്റിവയ്ക്കാനായി സഹായം തേടുന്നത്. ഗ്യാസ് ഏജൻസിയിൽ ഡെലിവറി ബോയി ആയിരുന്ന ജയപ്രകാശിന് ഒന്നര വർഷം മുൻപാണ് കടുത്ത വൃക്കരോഗമുണ്ടെന്ന് കണ്ടെത്തിയത്. രോഗം രണ്ട് കിഡ്നിയിലേക്കും പടർന്നതിനാൽ വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴികളില്ല. ജയപ്രകാശിന് വൃക്ക നൽകാൻ ഭാര്യ ഗീതു തയാറാണ്. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ലക്ഷങ്ങൾ വേണം. അതിനുള്ള ചെലവ് ഈ നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. അച്ഛൻ അപ്പുക്കുട്ടനും അമ്മ പരമേശ്വരിയും ഭാര്യയും പത്തു വയസുള്ള മകൾ നവമിയും അടങ്ങുന്നതാണ് ജയപ്രകാശിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജയപ്രകാശ് രോഗബാധിതനായതോടെ നിത്യവൃത്തിക്കുതന്നെ കഷ്ടപ്പെടുകയാണ് ഈ കുടുംബം. പത്തുവർഷമായി വാടക വീട്ടിലാണ് താമസം. കിഡ്നി മാറ്റിവയ്ക്കൽ എത്രയുംവേഗം നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്ന വേളയിൽ ആഴ്ചയിൽ രണ്ട് ഡയാലിസിസിനു തന്നെ ബുദ്ധിമുട്ടുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ: ജയപ്രകാശ് എ, അക്കൗണ്ട് നമ്പർ: 3689700643, ഐ.എഫ്.എസ്.സി കോഡ്: CBIN0281283. ഫോൺ: 9745043313.