
തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്തി.. ഇതിനായി 50 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. നാളീകേര വികസനത്തിന് 73.90 കോടിയും നെൽകൃഷി വികസനത്തിനായി 76 കോടിയും അനുവദിച്ചു.
. സുസ്ഥിര നെൽകൃഷി വികസനത്തിന് ഉൽപാദനോപാധികൾക്കുള്ള സഹായം ഹെക്ടറിന് 5500 രൂപ നിരക്കിലും നെൽവയൽ ഉടമസ്ഥർക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റിക്കുമായി 60 കോടി വകയിരുത്തി. കാർഷിക മേഖലയ്ക്ക് 881.86 കോടി വകയിരുത്തി. കാർഷിക വ്യവസായങ്ങൾ, അഗ്രി സ്റ്റാർട്ടപ്പുകൾ, സംസ്കരണം, വിപണനം, കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരം, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, വെയർഹൗസ്, ഗോഡൗൺ, കോൾഡ് സ്റ്റോറേജ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് 5% പലിശ നിരക്കിൽ 10 കോടി വരെ വായ്പ നൽകാൻ കെ.എഫ്.സി പദ്ധതി നടപ്പാക്കും. ഇതിനായി 250 കോടി മാറ്റിവച്ചു. പലിശയിളവിനായി 3 കോടി .
പിന്നാക്ക വിഭാഗ
ക്ഷേമത്തിന് 183 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് 183.84 കോടി രൂപ ബഡ്ജറ്റിൽ നീക്കിവച്ചു. പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് മൂലധന വിഹിതമായി 16 കോടിയും വകയിരുത്തി. മാതാവോ പിതാവോ അല്ലെങ്കിൽ ഇരുവരെയും നഷ്ടപ്പെട്ട മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥിനികൾക്കുള്ള പ്രത്യേക സ്കോളർഷിപ്പ് പദ്ധതിക്കായി ഒരു കോടി വകയിരുത്തി.
സംസ്ഥാന മുന്നാക്ക വിഭാഗ കോർപ്പറേഷന് 38.05 കോടി രൂപ നീക്കിവച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ:
65ൽ താഴെയുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട തെരുവ് കച്ചവടക്കാർക്ക് 4% പലിശ നിരക്കിൽ 50,000 രൂപ വരെ വായ്പ
സംസ്ഥാന പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷന് 5.70 കോടി