ബാലരാമപുരം: അന്തിയൂർ കല്ലുംമൂട് ശ്രീമഹാദേവീ ക്ഷേത്രത്തിലെ അത്തം മഹോത്സവവും അറുപത്തിയൊൻപതാമത് വാർഷികവും മൂലദേവതപ്രതിഷ്ഠയുടെ ഇരുപത്തിയാറാമത് വാർഷികവും 13 മുതൽ 19 വരെ നടക്കും. 13ന് 11.35ന് മേൽ 12 നകം തൃക്കൊടിയേറ്റ്,​ 12.30ന് അന്നദാനം. രാത്രി 8.30ന് കവിയരങ്ങ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസി.പ്രൊഫസർ ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ അവാർഡ് ജേതാവ് കവി സുമേഷ് കൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ജയേഷ് വ്ലാത്താങ്കര,​ മണികണ്ഠൻ മണലൂർ,​ ഹരിചന്ദ്രബാബു എന്നിവർ കവിതാലാപനം നടത്തും. 14ന് ഉച്ചക്ക് 12.30ന് അന്നദാനം. രാത്രി 7.30ന് നടക്കുന്ന വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും. അനുഗ്രഹപ്രഭാഷണവും ഭദ്രദീപം തെളിയിക്കലും അരുവിപ്പുറം മഠാധിപതി സാന്ദ്രാനന്ദസ്വാമികൾ നിർവ്വഹിക്കും. കോലത്തുകര മോഹനൻ മുഖ്യപ്രഭാഷണം നടത്തും. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ ശാഖയിലെ മുതിർന്ന വ്യക്തികളെ ആദരിക്കും. കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്,​ നേമം യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ,​ യൂത്ത്മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേലാംകോട് ശ്രീജിത്ത്,​ യൂത്ത് മൂവ്മെന്റ് നേമം യൂണിയൻ സെക്രട്ടറി സുമേഷ് റസൽപ്പുരം എന്നിവർ സംസാരിക്കും. ഉത്സവകമ്മിറ്റി സെക്രട്ടറി രാജേഷ് കുമാർ എസ്.കെ. സ്വാഗതവും യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശരൺ ആർ. നന്ദിയും പറയും. 15ന് ഉച്ചക്ക് 12.30ന് അന്നദാനം. രാത്രി ​ 7.10 ന് പുഷ്പാഭിഷേകം,​ 8.30 ന് ക്വിസ് മത്സരം,​ 16ന് ഉച്ചക്ക് 12.30 ന് അന്നദാനം,​ രാത്രി 9 ന് ഡിജിറ്റൽ സ്ക്രീൻ പ്ലെ,​ 17ന് ഉച്ചക്ക് 12.30ന് അന്നദാനം,​ 7.30ന് പുഷ്പാഭിഷേകം,​ 8.30ന് കരോക്കെ ഗാനമേളയും ഡാൻസും,​ 18ന് ഉച്ചക്ക് 12.30ന് അന്നദാനം,​ വൈകിട്ട് 7.15ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് തമ്പി രാജാംമ്പിളി അദ്ധ്യക്ഷത വഹിക്കും. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഭദ്രദീപം തെളിയിക്കും. യജ്ഞഭൂമിയിലെ മഹാക്ഷേത്രനിർമ്മാണത്തെക്കുറിച്ച് ക്ഷേത്ര തന്ത്രി സൂര്യമംഗലം സുഗതൻ പോറ്റി ലഘുവിശദീകരണം നടത്തും. നിംസ് എം.ഡി ഫൈസൽഖാൻ മുഖ്യാതിഥിയായിരിക്കും. ഡോ.എം.എ.സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി ആർ. ഗിരീഷ് കുമാർ സ്വാഗതവും ശാഖാ യൂണിയൻ പ്രതിനിധി പ്ലാവിള. എസ്.ജയറാം നന്ദിയും പറയും. പ്രതിഷ്ഠാവാർഷിക ദിനമായ 19ന് രാവിലെ 9.30നും 9.50നു മദ്ധ്യേ പൊങ്കാല,​ 12.15ന് അന്നദാനം,​ വൈകിട്ട് 5ന് ഘോഷയാത്ര.