
തിരുവനന്തപുരം: കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഴവർഗങ്ങളിൽ നിന്നും ധാന്യേതര കാർഷിക വിഭവങ്ങളിൽ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കുന്നതിന് ചെറുകിട നിർമ്മാണ യൂണിറ്റുകൾക്ക് പ്രോത്സാഹനം നൽകും. പൈലറ്റ് പ്രോജക്ട് എന്ന നിലയ്ക്ക് തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്നും എഥനോളും മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാനുള്ള പദ്ധതിക്ക് രണ്ട് കോടി. അബ്കാരി കുടിശിക ഈടാക്കാൻ ആംനസ്റ്റി സ്കീം നടപ്പാക്കും. കോടതി വ്യവഹാരങ്ങൾ പിൻവലിക്കുന്നവർക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നത് പരിഗണിക്കും.
മയക്കുമരുന്നിന് അടിമകളായവർക്കുവേണ്ടി പുനരധിവാസ കേന്ദ്രങ്ങൾ
എല്ലാ ജില്ലകളിലും ഒരു കൗൺസലിംഗ് കേന്ദ്രം, രണ്ട് ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ
വിദ്യാർത്ഥികളെ കായിക പ്രവർത്തനങ്ങളിൽ ആകൃഷ്ടരാക്കാനുള്ള ഉണർവ് പദ്ധതി എല്ലാ ജില്ലകളിലേക്കും
തിരുവല്ലയിലെയും ചിറ്റൂരിലെയും പഴയ പഞ്ചസാര മില്ലുകൾ പുനരുദ്ധരിച്ച്
പൊതുമേഖലയിൽ നിലനിറുത്തും. പുതിയ ഉത്പന്നങ്ങൾ,കൂടുതൽ തൊഴിലവസരങ്ങൾ
എക്സൈസിന് വയർലെസ് സംവിധാനം. പുതിയ വാഹനം, കൈത്തോക്ക് വാങ്ങൽ തുടങ്ങിയവയ്ക്ക് 10.5 കോടി
ലഹരി വിരുദ്ധ പ്രചാരണ പരിപാടി വിമുക്തിക്ക് 8.18 കോടി