
തിരുവനന്തപുരം: ബഡ്‌ജറ്റിൽ തിരുവനന്തപുരം ജില്ലയ്‌ക്ക് വേണ്ടി പ്രഖ്യാപിച്ചതിൽ ഭൂരിപക്ഷവും ഹൈടെക്ക് പദ്ധതികൾ. തലസ്ഥാനത്തിന്റെ ഐ.ടി വികസനത്തിനും അടിസ്ഥാന സൗകര്യത്തിനും ആരോഗ്യത്തിനും ശാസ്‌ത്രത്തിനുമെല്ലാം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പണം നീക്കിവച്ചു. ടെക്‌നോപാർക്കിന്റെ സമഗ്രവികസനത്തിനായി 26.6 കോടി രൂപയാണ് വകയിരുത്തിയത്. ഐ.ടി കോറിഡോർ വിപുലീകരണത്തിൽ ടെക്‌നോപാർക്കിന്റെ മൂന്നാം ഫേസിനെയും ഉൾപ്പെടുത്തും. അടുത്ത 5 വർഷം കൊണ്ട് ഇരട്ടിയിലധികം തൊഴിലവസരങ്ങൾ ടെക്‌നോപാർക്കിൽ സൃഷ്‌ടിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
 മെഡിക്കൽ ടെക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കുന്നതിന് 100 കോടി
 തിരുവനന്തപുരം ഔട്ടർറിംഗ് റോഡിന് 1000 കോടി
 ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിൽ നിന്ന് കൊല്ലത്തേക്ക് ഐ.ടി ഇടനാഴി
 തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം 200 കോടി മുടക്കി സയൻസ് പാർക്ക്
 സങ്കേതിക സർവകാലാശാലയ്ക്ക് സമീപത്തായി ഡിജിറ്റൽ സയൻസ് പാർക്ക്
കഴക്കൂട്ടത്ത് അസാപ്പ് സ്‌കിൽ പാർക്കിൽ ഓഗ്‌മെന്റ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി ലാബുകൾ
 തിരുവനന്തപുരത്ത് ആഗോള ശാസ്‌ത്രോത്സവം സംഘടിപ്പിക്കാൻ 4 കോടി
 വാമനപുരം നദിശുചീകരണത്തിന് 2 കോടി
 നഗരപരിധിയിൽ കുടുംബശ്രീ ഉത‌്പന്നങ്ങൾ വിൽക്കാൻ സുസ്ഥിര വിതരണശൃംഖല
 ടൈറ്റാനിയത്തിൽ നിന്ന് പുറന്തള്ളുന്ന മലിനജലത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ സാങ്കേതികവിദ്യ വികസിപ്പിക്കാൻ 23 കോടി
 കെൽട്രോണിന് പുതിയ പദ്ധതികൾ ആരംഭിക്കാൻ 15 കോടി
 വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യവികസനം
 വിഴിഞ്ഞം കാർഗോ തുറമുഖത്തിന്റെ വികസനത്തിന് 10 കോടി
 വിഴിഞ്ഞം ആഴക്കടൽ അന്തർദേശീയ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലിന്റെ വികസനം
 കോവളം,കൊല്ലം,കൊച്ചി,ബേപ്പൂർ,മംഗലാപുരം,ഗോവ പ്രദേശങ്ങളെ കോർത്തിണക്കി ക്രൂയിസ് ടൂറിസം ആരംഭിക്കാൻ 5 കോടി
 കാര്യവട്ടം കാമ്പസിലെ അന്തർദേശീയ പുരാരേഖ ഹെറിറ്റേജ് കേന്ദ്രത്തിന് 6.5 കോടി
 താളിയോല മ്യൂസിയം സ്ഥാപിക്കാൻ 3 കോടി
 മ്യൂസിയം,ഗാലറി,സുവോളിജിക്കൽ പാർക്ക് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾക്ക് 28.6 കോടി
 മേനംകുളത്ത് ജി.വി രാജ സെന്റർ ഒഫ് എക്‌സലൻസ്
 റീജിയണൽ കാൻസർ സെന്ററിന് 81 കോടി
 ആർ.സി.സിയെ സംസ്ഥാന കാൻസർ സെന്ററായി ഉയർത്തും
 തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഫ്‌ത്താൽമോളജിയുടെയും മെഡിക്കൽ കോളേജുകളുടേയും വികസനത്തിന് 250.7 കോടി
 തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി
 നിഷിൽ വിവിധ പദ്ധതികൾക്കായി 18.93 കോടി
 ജില്ലാ പ്ലാനിംഗ് ഓഫീസിനും ഡി.പി.സി കെട്ടിടത്തിനും അടിസ്ഥാനസൗകര്യമൊരുക്കും
 ഐ.എം.ജിയുടെ പരിശീലന പദ്ധതികൾക്കായി 19.8 കോടി
 തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതിന് 12 കോടി
 ഡിജിറ്റൽ സർവകലാശാലയ്‌ക്ക് 26 കോടി
 കുടപ്പനക്കുന്നിലെ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി ജില്ലാതല റെഫറൽ യൂണിറ്റാകും