oommen-chandy

തിരുവനന്തപുരം: യുക്രെ‌യിനിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികൾക്ക് അവിടെ തുടർ പഠനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിൽ പഠനത്തിന് സൗകര്യം ഉറപ്പാക്കണമെന്നും സാങ്കേതികമായ നടപടി ക്രമങ്ങൾ തടസമാകരുതെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു.
കർണാടക സർവകലാശാലകൾ അവിടെ പഠന സൗകര്യം ഒരുക്കിയത് കേരളത്തിന് മാതൃകയാക്കാം.
യുക്രൈനിൽ പഠിക്കാൻ എടുത്ത വിദ്യാഭ്യാസ വായ്പകൾ തിരിച്ചടയ്ക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നടപടി സ്വീകരിക്കണം. ആവശ്യമെങ്കിൽ സർവ്വകക്ഷി നിവേദക സംഘം ഡൽഹിക്കു പോകണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചു.