
ബാലരാമപുരം: ലോക ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ സയൻസ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു. വി.എസ്.എസ്.സി പ്രോഗ്രാം ഡയറക്ടർ ഡോ. ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ തയ്യാറാക്കിയ ശാസ്ത്ര നിർമ്മിതികൾ, ചാർട്ടുകൾ, റോബോട്ടുകൾ, യന്ത്രങ്ങൾ എന്നിവ എക്സിബിഷനിൽ ശ്രദ്ധേയമായി. സ്കൂൾ അലുമിനയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികളായ അരവിന്ദ്, വിഷ്ണു എന്നിവർ ചേർന്ന് നിർമ്മിച്ച റോക്കറ്റ്, ഉപഗ്രഹങ്ങൾ എന്നിവയുടെ മോഡലുകളുടെ പ്രദർശനവും കൗതുകമായി. പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഷീജ നെല്ലൈ, അക്കാഡമിക് ഡയറക്ടർ ജിൻസ് തോമസ്, ബ്രഹ്മോസ് ചീഫ് കോഓർഡിനേറ്റർ ലതജൂബി, പ്രൊഡക്ഷൻ മാനേജർ ജയകിഷോർ എന്നിവർ പങ്കെടുത്തു.