
കാട്ടാക്കട: വീരണകാവ് അരുവിക്കുഴി ഏഴാമൂഴിയിൽ നെയ്യാർ കനാലിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തം. ഏഴാമൂഴി പ്രദേശത്തെ നിരവധി കുടുംബങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചാണ് സ്കൂളുകളിലും ജോലിക്കും പോകുന്നത്. കഷ്ടിച്ച് ഒരാൾക്ക് നടന്നു പോകാൾ തക്കവിധമുള്ള നടപ്പാലമാണ് നിലവിലുള്ളത്. അര നൂറ്റാണ്ടോളം പഴക്കമുള്ള നടപാലവും അപകട ഭീഷണിയിലായിട്ട് നാളെറെയായി. വാഹനങ്ങൾ കടന്നുപോകുന്ന വിധത്തിലുള്ള പാലം നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായി. എന്നാൽ സാധാരണക്കാരും കൂലിപ്പണിക്കാരും ഏറെയുള്ള പ്രദേശത്തേയ്ക് വീടുകളിലേയ്ക്ക് വാഹനം എത്തിക്കാൻ നിലവിൽ സാദ്ധ്യമല്ല. ഇവിടുത്തുകാർക്ക് അടിയന്തിര ഘട്ടങ്ങളിലും രോഗികളേയും കൊണ്ടു പോകുന്നതിന് പോലും വളരെയേറെ ബുദ്ധിമുട്ടാണ്.