
കടയ്ക്കാവൂർ: യുക്രെയ്നിൽ നിന്ന് തിരിച്ചെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥി വക്കം സ്വദേശിനിക്ക് ബി.ജെ.പി വക്കം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വക്കം ജെ.എസ് നിവാസിൽ ജെസ്മി ജോയ്യ്ക്കാണ് സ്വീകരണം നൽകിയത്. യുദ്ധത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ ജെസ്മിയെയും സംഘത്തെയും നാട്ടിലെത്തിക്കാൻ ജെസ്മിയുടെ വീട്ടുകാർ ഗൂഗിൾ മീറ്റ് വഴി കേന്ദ്രമന്ത്രി മുരളീധരനുമായി സംസാരിച്ചിരുന്നു. ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് സജി ശശിധരൻ, ബി.ജെ.പി വക്കം പഞ്ചായത്ത് പ്രസിഡന്റ് ബാലീന ഷൈൻ, മെമ്പർ നിഷ മോനി, ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.