തിരുവനന്തപുരം: തോന്നയ്‌ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്‌ഡ് വൈറോളജിയ്‌ക്ക് ബഡ്‌ജറ്റിൽ വകയിരുത്തിയ 50 കോടി രൂപ വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് മുതൽക്കൂട്ടാകും. നൂതന ലബോറട്ടറി സംവിധാനങ്ങൾ ഏർപ്പെടുത്താനും ന്യൂക്ലിക്ക് ആസിഡ് അടിസ്ഥാനമാക്കിയുളള വാക്‌സിനുകൾ വികസിപ്പിക്കാനും മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കാനും ഇത് ഉപകരിക്കും.