ബാലരാമപുരം: ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് വനിതാ സംഘം ബാലരാമപുരം സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന നോമ്പുകാല സെമിനാറും അനുമോദനവും ഇന്ന് രാവിലെ 9 മുതൽ വെൺപകൽ സീയോൻ ലൂഥറൻ സഭയിൽ നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ. തുടർന്ന് നടക്കുന്ന പ്രാരംഭ ധ്യാനത്തിന് സഭാ ശുശ്രൂഷകൻപി.ജെ. ഷാജി നേതൃത്വം നൽകും. 10ന് വനിതാ സംഘം സർക്കിൾ പ്രസിഡന്റ് സരളാ പാരസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാർ സി.എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിപിൻ ജി. ക്ലമന്റിന്റെ നേതൃത്വത്തിൽ ബൈബിൾ ക്ലാസും വൈ.കെ. മോഹൻ ദാസിന്റെ നേതൃത്വത്തിൽ ഗാന പരിശീലനവും നടക്കും. കോഴിക്കോട് വെച്ച് നടന്ന അഖില കേരള നൃത്തനാടക മത്സരത്തിൽ മികച്ച നടനുള്ള ജൂറി പുരസ്ക്കാരം ലഭിച്ച ബാലരാമപുരം ജോയിയെ ചടങ്ങിൽ അനുമോദിക്കും. എസ്എസ് ഒളിവർ മദ്ധ്യസ്ഥ പ്രാർത്ഥന നടത്തും. ഉച്ചയ്ക്ക് 2 മുതൽ ബൈബിൾ ക്വിസ്. തുടർന്ന് സമ്മാനദാനം. എസ്. ക്രിസ്തുദാസ് സമാപനയോഗത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകുമെന്ന് വനിതാ സംഘം സർക്കിൾ പ്രമോട്ടർ ഷീല മോഹൻദാസ് അറിയിച്ചു.