iffk

തിരുവനന്തപുരം: സിനിമയും മാദ്ധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി വരികയാണന്ന് ജോൺ ബ്രിട്ടാസ് എം.പി. മാദ്ധ്യമങ്ങളെ പോലെ സിനിമയും റിയലിസ്റ്റിക് സമീപനം സ്വീകരിക്കുകയാണെന്നും രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചു മീഡിയാ സെൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ചടങ്ങിൽ അദ്ധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ, പ്രസ് അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ, പബ്ലിക് റിലേഷൻസ് റിലേഷൻസ് അഡിഷണൽ ഡയറക്ടർ അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.