കടയ്ക്കാവൂർ: അഞ്ചുതെങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം അഞ്ചുതെങ്ങ് മത്സ്യ സംഘം ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്‌തു. ബാങ്ക് പ്രസിഡന്റ് അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. ഗീതാഭായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മത്സ്യസംഘം പ്രസിഡന്റുമാരായ സി. പയസ്, ആർ. ജെറാൾഡ്, ബ്ലോക്ക് പഞ്ചായത്തംഗം ജയ ശ്രീരാമൻ ബോർഡ് മെമ്പർമാരായ ലിജാബോസ്, ആർ. ജെറാൾഡ്, മനോഹരൻ, സാംബൻ, ഫ്രാൻസിസ്, കുമാരിതങ്ക, മുൻ ബോർഡ് മെമ്പറായ കെ. ബാബു, ആന്റോ ആന്റണി, കാഥികൻ ബിബിൻ ചന്ദ്രപാൽ തുടങ്ങിയവർ സംസാരിച്ചു. ബോർഡ് അംഗങ്ങളായ ശരത്ചന്ദ്രൻ സ്വാഗതവും ശ്യാമ പ്രകാശ് നന്ദിയും പറഞ്ഞു.