
നെയ്യാറ്റിൻകര: നിംസിന്റെ കീഴിൽ നടന്നുവരുന്ന വിവിധ പദ്ധതികൾക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നൽകിയ പ്രോത്സാഹനവും പിന്തുണയും അവിസ്മരണീയമെന്ന് നിംസ് എം.ഡി എം.എസ് ഫൈസൽഖാൻ അഭിപ്രായപ്പെട്ടു. മുസ്ലിംലീഗ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം.കെ. കബീർ അദ്ധ്യക്ഷനായിരുന്നു. കോൺഗ്രസ് നേതാക്കളായ അഡ്വ. മുഹിനുദ്ദീൻ, അഡ്വ. എസ്.കെ അശോക് കുമാർ, എം.എസ്.എഫ് സംസ്ഥാന സമിതി അംഗം ഷെഫീക്, വഴിമുക്ക് നവാസ്, സജിത്ഖാൻ, ഷിബിൻ, ഷാഹിൻ, സജീവ്ഖാൻ, സലാഹുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.