balagopal

തിരുവനന്തപുരം: വിവര സാങ്കേതിക മേഖലയ്ക്കായി ബഡ്‌ജറ്റിൽ നീക്കി വച്ചത് 559 കോടി. മുൻ വർഷത്തെക്കാൾ 34 കോടി രൂപ അധികം. ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി. ഐ.ടി മിഷന് ഇ- ഗവേണൻസ് പദ്ധതി നടത്തിപ്പിന് 131.62 കോടി രൂപയും അനുവദിച്ചു.

 ഇ- ഗവേണൻസ് കേന്ദ്രത്തിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾക്ക് 3.75 കോടി

 സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി മിഷന് 127.47 കോടി

 ടാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിന് 53 കോടി

 കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്കിന് 17 കോടി

 2000 വൈ ഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നതിന് 16 കോടി

 വെർച്വൽ ഐ.ടി കേ‌ഡർ ടീമുകൾ രൂപീകരിക്കാൻ 44 ലക്ഷം രൂപ

ഐ.ടി പാർക്കുകളുടെ വികസനത്തിന്

 ടെക്നോപാർക്ക് 26.6 കോടി

 ഇൻഫോ പാർക്ക് 37.5 കോടി

 സൈബർ പാർക്ക് 12.83 കോടി

 പള്ളിപ്പുറം ടെക്നോസിറ്റി 50.59 കോടി

കെ.എസ്.ഐ.ടി.ഐ.എൽ 201.09 കോടി

 കേരള സ്റ്റാർട്ട് അപ്പ് മിഷൻ 90.52 കോടി