വെമ്പായം: ' പുഴയൊഴുകും മാണിക്കൽ ' പദ്ധതിപ്രകാരം നാളെ രാവിലെ എട്ടിന് ജനപങ്കാളിത്തത്തോടെ പുഴ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. മദപുരം ഇരപ്പകുഴി മുതൽ വെള്ളാണിക്കൽ ചന്നൂർ വരെയുള്ള പുഴയുടെ ഒമ്പത് കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ഉദ്ഘാടന കേന്ദ്രമായ മൂളയം പാലത്തിൽ മാണിക്കൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫീറത്ത് ബീവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു.പി. അലക്സ് ഉദ്ഘാടനം ചെയ്യും.
വാർഡ് മെമ്പർ ഗീതാകുമാരി സ്വാഗതം പറയും. മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ, നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, മാണിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രവീന്ദ്രൻ നായർ, വാർഡ് സംഘാടകസമിതി കൺവീനർ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
മറ്റ് കേന്ദ്രങ്ങളായ മണ്ഡപം - മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, വെമ്പായം -കോലിയക്കോട് എൻ.കൃഷ്ണൻ നായർ, കട്ടയ്ക്കൽ-ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ജി. കോമളം,പ്ലാക്കീഴ് -ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വേളാവൂർ - നവകേരളം കർമ്മ പദ്ധതി കോ ഓർഡിനേറ്റർ ഡോ.ടി.എൻ. സീമ, താമരഭാഗം പാലം - മന്ത്രി ജി. ആർ അനിൽ, കാപ്പികുന്നു പാലം - ഡി.കെ. മുരളി എം.എൽ.എ, ചന്നൂർ - കില ഡയറക്ടർ ജനറൽ ജോയ് ഇളമൺ എന്നിവർ ഉദ്ഘാടനം ചെയ്യും.