കടയ്‌ക്കാവൂർ: രാജ്യത്തെ രക്ഷിക്കൂ... ജനങ്ങളെ രക്ഷിക്കൂ.. എന്ന മുദ്രാവാക്യമുയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അഞ്ചുതെങ്ങിൽ തൊഴിലാളി കൺവെൻഷൻ ചേർന്നു. കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി നേതാവ് എൽ. സ്‌കന്തകുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് സി. പയസ്, പി. മണികണ്ഠൻ, ബി.എൻ. സൈജുരാജ്, വി. ലൈജു, ആർ. ജറാൾഡ്, ലിജാബോസ്, ജോസഫിൻ മാർട്ടിൻ, കെ. ബാബു, എസ്. പ്രവീൺ ചന്ദ്ര, ശ്യാമപ്രകാശ്, എം. ബിജു, സേവ്യർ, സജിസുന്ദർ, ജസ്റ്റിൻ ആൽബി, ജോസ്ചാർളി, സുഭാഷ്ചന്ദ്ര ബോസ് തുടങ്ങിയവർ സംസാരിച്ചു.