
നെയ്യാറ്റിൻകര: സി.പി.ഐ പ്ലാമൂട്ടുക്കട ബ്രാഞ്ച് സമ്മേളനം സെക്രട്ടേറിയറ്റ് അംഗം എൽ. ശശികുമാർ ഉദ്ഘാടനം ചെയ്‌തു. പൂഴിക്കുന്ന് രവീന്ദ്രൻ അനുസ്‌മരണവും നടന്നു. കുളത്തൂർ ഗ്രാമപഞ്ചായത്ത് ആദ്യ വൈസ് പ്രസിഡന്റായിരുന്ന കെ. വത്സലകുമാരിയെ ചടങ്ങിൽ ആദരിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റിയംഗം ലത ഷിജു, സി. പ്രേംകുമാർ, ആർ.വി. അജയഘോഷ് എന്നിവർ പങ്കെടുത്തു. സെക്രട്ടറിയായി ഡി. ശിശുപാലനെയും ജോയിന്റ് സെക്രട്ടറിയായി ആർ. ബിന്ദുവിനെയും തിരഞ്ഞെടുത്തു.