budget

തിരുവനന്തപുരം:ജി.എസ്.ടി നിലവിൽ വന്നിട്ട് 5 വർഷമാകുമ്പോഴും വാറ്റ് കുടിശ്ശിക തീർപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാതെ ആംനസ്റ്റി വീണ്ടും തുടരുമെന്ന പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതാണെന്ന് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ,ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ,ട്രഷറർ എസ്. അബ്ദുൽ നാസർ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഇത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങളടങ്ങിയ നിവേദനങ്ങൾ ഞങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടായിരുന്നു. അതൊന്നും പരിഗണിക്കാതെ കഴിഞ്ഞ നവംബറിൽ അവസാനിച്ച ആംനസ്റ്റി വീണ്ടും പ്രഖ്യാപിച്ചത് വ്യാപാരികൾക്കിടയിൽ നിരാശയുണ്ടാക്കി. വാറ്റ് കുടിശ്ശിക സംബന്ധിച്ചുള്ള കേസുകളുടെ വ്യവഹാരവുമായി മുന്നോട്ടു പോകേണ്ട അവസ്ഥയാണ്. വ്യാപാര മേഖലയെ സംരക്ഷിക്കുന്ന ഒരു വാക്കുപോലും ബഡ്ജറ്റിലില്ലെന്നും അവർ കുറ്റപ്പെടുത്തി.