മുടപുരം: മാമംനട ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകയിരം ഉത്രം മഹോത്സവത്തിന് ഇന്നലെ കൊടിയേറി. ഉത്സവ ദിവസങ്ങളിൽ രാവിലെ 4 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. ഇന്ന് രാവിലെ 7.30ന് തോറ്റംപാട്ട്, വൈകിട്ട് 4.30ന് ഐശ്വര്യപൂജ. 13ന് രാവിലെ 7.30ന് തോറ്റംപാട്ട്. രാത്രി 8.30ന് യക്ഷിക്ക് പൂപ്പട വാരൽ. 14ന് രാവിലെ 7.30ന് തോറ്റംപാട്ട്,8.30ന് കലശം. ഉച്ചയ്ക്ക് 12ന് അന്നദാനം. 15ന് രാവിലെ 7.30ന് തോറ്റംപാട്ട്, 8.30ന് കലശം.11ന് നാഗരൂട്ട്, 16ന് രാവിലെ 7.30ന് തോറ്റംപാട്ട്,വൈകിട്ട് 6.30ന് കൊന്ന് തോറ്റുപാട്ട് . 17ന് രാവിലെ 9ന് മാമം നട പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് ദുർഗാ ദേവീക്ക് പൂമൂടൽ,11ന് വലിയ കൊടുതി, ഉരുൾ 18ന് രാവിലെ 4.30ന് ഉരുൾ സന്ദിപ്പ്, ഉച്ചയ്ക്ക് 12ന് ഘോഷയാത്ര, വൈകിട്ട് 4ന് ഗരുഡൻ തൂക്കം, കുത്തിയോട്ടം, ചെണ്ടമേളം. രാത്രി 7ന് എസ്.എസ്.എൽ.സി - പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകൽ, രാത്രി 12ന് ഗുരുസി.