vld-1

വെള്ളറട: കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യം ഒരുക്കും മന്ത്രി അബ്ദുൽറഹിമാൻ. ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. 2 കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നത് എല്ലാ വിധ ആധുനിക സംവിധാനങ്ങളും സ്റ്റേഡിയത്തിൽ സജീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്പോഴ്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനിയർ കൃഷ്ണൻ ബി.ടി.വി റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി,​ ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു,​ ബ്ളോക്ക് പഞ്ചായത്ത് അംഗം ഒ. വസന്ത കുമാരി,​ വാർഡ് മെമ്പർ എസ്. സിന്ധു,​ പ്രിൻസിപ്പാൾ സി.എ. രാജി. പി.ടി.എ പ്രസിഡന്റ് സബി കുമാർ. വി.എസ്,​ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാർ,​ മുൻ പ്രസിഡന്റ് അരുൺ​ തുടങ്ങിയവർ സംസാരിച്ചു.