s-shamsudeen

വർക്കല: വർക്കലയിലെ പ്രമുഖവ്യാപാരി വർക്കല പെരുങ്കുളം ഐ.എസ് ബിൽഡിംഗിൽ എസ്.ഷംസുദ്ദീൻ (82) നിര്യാതനായി. പുനലൂരിലെ എ.സുലൈമാൻകുഞ്ഞ് ആൻഡ് കോ, വർക്കല ഐ.എസ്.ഇന്റർനാഷണൽ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, പുനലൂർ മർച്ചന്റ്സ് ചേംബറിന്റെ സ്ഥാപകൻ, ആലഞ്ചേരി മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, പുനലൂർ താലൂക്ക് മുസ്ലിം സമാജം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നദീറാബീവി (മുല്ലയ്ക്കൽ, ആലപ്പുഴ). മക്കൾ: ഷീജ, ഷീന, ഷിജു, ശില്പ, ഷീബ. മരുമക്കൾ: ഷെറീഫ് നെടുമങ്ങാട്, നവാസ് (എ.എം.ആർ പത്തനാപുരം), റുമാന, ജെംനിയാസ്, ഷഫീഖ്.