gloco

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയും ഗവ. ആയുർവേദ ആശുപത്രിയും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോക്കോമ ദിനാചരണം നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയ‌ർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.കെ. അനിതകുമാരി അദ്ധ്യക്ഷയായിരുന്നു. സ്ഥിരം സമിതി അംഗം ആർ. അജിത, കൗൺസിലർമാരായ എ.ബി. സജു, അജിതകുമാരി, ഡോ. മിനി, ഡോ: സാജു, നഗരസഭ എച്ച്.എസ്. ശശികുമാർ എന്നിവർ പങ്കെടുത്തു. ഡോ. അനുശ്രീ നേത്രപരിശോധന ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. ഹരിത കർമ്മസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവർക്ക് വേണ്ടി നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.