kerela-budget

തിരുവനന്തപുരം: ബഡ്ജറ്റിലെ കൈത്തറി പദ്ധതികൾ പ്രഖ്യാപിക്കുന്ന വേളയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ കമന്റ് സഭയിൽ ചിരിപടർത്തി.

'കൈത്തറി നല്ല വസ്ത്രം തന്നെയാണ്. ഞാനിട്ടിരിക്കുന്നതും കൈത്തറി ഷർട്ടാണ്. ഇത് ഹാൻടെക്‌സിന്റേതാണ്. ഒരു പ്രചാരണത്തിന് വേണ്ടി ഇക്കാര്യം പറയണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അടുത്തിരുന്ന് ആവശ്യപ്പെട്ടതിനാലാണ് പറഞ്ഞത് ' - ഇത് കേട്ടതോടെ സഭ ഒന്നടങ്കം ചിരിച്ചു. തൊട്ടടുത്തിരുന്ന രാജീവും ചിരിയിൽ പങ്കുചേർന്നു. ഗൗരവക്കാരനായ മുഖ്യമന്ത്രിയും ചിരിച്ചു. ഇതിനിടെ അംഗങ്ങളിലൊരോ 'കമാൻഡോ ഷർട്ടാണത്, എന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു.