v-muraleedharan-with-rahu

വർക്കല: തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ച അയന്തി പന്തുവിളയിലെ വീട് കേന്ദ്രമന്ത്റി വി. മുരളീധരൻ സന്ദർശിച്ചു. ആർ. പ്രതാപന്റെ മകൻ രാഹുലിനെയും കുടുംബാംഗങ്ങളെയും മന്ത്റി ആശ്വസിപ്പിച്ചു. സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇലകമൺ സതീശൻ, മണ്ഡലം പ്രസിഡന്റ് വിജി. ആർ.വി, നേതാക്കളായ കെ.ജി. സുരേഷ്, കോവിലകം മണികണ്ഠൻ, അനന്തുവിജയ്, ദിനേശ് ഇടവ, നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർ എന്നിവരും മന്ത്റിക്കൊപ്പമുണ്ടായിരുന്നു.