തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റിൽ ആമയിഴഞ്ചാൻ തോടിന്റെ രണ്ടാംഘട്ട ശുചീകരണത്തിനും സംരക്ഷണത്തിനുമായി 12 കോടി അനുവദിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കണ്ണമ്മൂല മുതൽ നെല്ലിക്കുഴി വരെ തോട് ശുചിയാക്കുന്നതിനും സൈഡ് വാൾ കെട്ടുന്നതിനും ആഴം കൂട്ടുന്നതിനുമായി 25 കോടി അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനു പുറമെയാണ് നെല്ലിക്കുഴി പാലം മുതൽ ആക്കുളം കായൽ വരെയുള്ള ഭാഗത്തെ സംരക്ഷണത്തിന് 12 കോടി കൂടി അനുവദിച്ചത്‌.