തിരുവനന്തപുരം: ബഡ്‌ജറ്റിൽ നേമം മണ്ഡലത്തിന് 16 കോടി രൂപ ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മധുപാലം നിർമ്മാണത്തിന് 9 കോടി രൂപ അനുവദിച്ചു. മുട്ടാറിന്റെയും കൈവഴികളുടെയും പുനരുദ്ധാരണത്തിനും കരമനയാറിലെ സംരക്ഷണഭിത്തി നിർമ്മിക്കാനും മൂന്നുകോടി വീതവും വെള്ളപ്പൊക്കം ഒഴിവാക്കാനും ഷട്ടർ സ്ഥാപിക്കാനും കാന നിർമിക്കാനും ഒരുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.