തിരുവനന്തപുരം: പുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാം വാർഷിക പൊതുയോഗം പ്രൊഫ കെ.ആർ. രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. സുകുമാരൻ അദ്ധ്യക്ഷനായി. സംസ്‌കൃത കോളേജിലെ അസി പ്രൊഫ.എസ്. കൃഷ്‌ണേന്ദ്ര വിവിധ സഹായ പദ്ധതികളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി വേണു ഹരിദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജെ. മാത്തുണ്ണി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പാഥേയം പദ്ധതിയിലേക്ക് ആദ്യ സംഭാവന വേണു ഹരിദാസ് കൈമാറി. നൈജ.എസ്. നായർ, ജി.രാമചന്ദ്രൻ നായർ, കെ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. ജയകുമാരൻ നായർ(ചെയർമാൻ), കെ.സുകുമാരൻ (വൈസ്‌ചെയർമാൻ) , ജി.രാധാകൃഷ്ണൻ (ജനറൽ സെകട്ടറി), നൈജ.എസ് നായർ(സെക്രട്ടറി), വേണു ഹരിദാസ് (ട്രഷറർ), ജെ മാത്തുണ്ണി, ജി.രാമചന്ദ്രൻ നായർ, കൃഷ്ണരാജ് നമ്പ്യാർ, എം.ആർ.ധന്യ (അംഗങ്ങൾ), ആശാപ്രസാദ് (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.