
മലയിൻകീഴ്: ജലജീവൻ മിഷന്റെ ഭാഗമായി വിളവൂർക്കൽ ഗ്രാമപഞ്ചായത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസും ജലസഭയും സംഘടിപ്പിച്ചു. വിളവൂർക്കൽ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി ഉദ്ഘാടനം ചെയ്‌തു.
ജില്ലാ കോ- ഓർഡിനേറ്റർ ഐശ്വര്യ. എസ്. രാജ് ജല ജീവൻ മിഷനെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി. ബിന്ദു, വാർഡ് അംഗം റോസ് മേരി, ദിലീപ്, അനിലാദേവി എന്നിവർ സംസാരിച്ചു. അങ്കണവാടി ടീച്ചേഴ്സ്, ആശാവർക്കർമാർ, പഞ്ചായത്ത് കോ - ഓർഡിനേറ്റർ ആരതി തുടങ്ങിയവർ പങ്കെടുത്തു.