v

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് പുതിയ ബദൽ നിർദ്ദേശിക്കുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്ന് സി .പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
സമസ്ത മേഖലയിലും വികസനത്തിന് പുതിയ മാതൃക നിർദ്ദേശിക്കുന്നു. കേരളത്തിന്റെ വികസനത്തിന് നേരെ കേന്ദ്ര സർക്കാർ പുറംതിരിഞ്ഞു നിൽക്കുമ്പോഴാണ് ജനങ്ങളെ ദ്രോഹിക്കാത്ത വികസനോന്മുഖ ബഡ്ജറ്റ് ധനമന്ത്രി അവതരിപ്പിച്ചത്. അർഹതപ്പെട്ട ജി .എസ് .ടി വിഹിതം നൽകാതെ സാമ്പത്തികമായി കേരളത്തെ വീർപ്പുമുട്ടിക്കലാണ് കേന്ദ്ര നയം. അതിനെ മറികടക്കാനും ബഡ്ജറ്റ് ഉപകരിക്കുമെന്നും കാനം പറഞ്ഞു