തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗണിത പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 'ഗണിതപാർക്ക് 2022'പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നേമം ഗവ.യു.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗണിതപാർക്കിനായി തിരഞ്ഞെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ 20 മുതൽ 30 വരെ സെന്റ് സ്ഥലത്താണ് ഗണിത നിർമ്മിതികളാൽ തയ്യാറാക്കുന്ന പാർക്ക് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എം.വിൻസെന്റ് എം.എൽ.എ,സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർ ഡോ.എ.ആർ.സുപ്രിയ,സ്‌കൂൾ ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ തുടങ്ങിയവർ പങ്കെടുത്തു.