kerala

₹10.83%വളർച്ച നേടുമെന്നും സാമ്പത്തിക സർവ്വേ റിപ്പോർട്ട്

തിരുവനന്തപുരം:കൊവിഡിൽ തകർന്ന സാമ്പത്തിക സ്ഥിതിയിൽ നിന്ന് സംസ്ഥാനം പുതുവർഷത്തിൽ വൻ കുതിപ്പിലേക്ക്. വരും വർഷം സംസ്ഥാനം 10.53ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. . ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച 2022-23 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് പ്രതീക്ഷാനിർഭരമായ വർഷം വിഭാവനം ചെയ്യുന്നത്.

കൊവിഡ് മൂലം .തനത് നികുതി വരുമാനം 5.29%ഉം നികുതിയേതര വരുമാനം 40.26% ഉം കുറഞ്ഞു.കാർഷിക നിർമ്മാണ,ടൂറിസം മേഖലയിൽ വൻ ഇടിവാണുണ്ടായത്. കാർഷിക മേഖലയിൽ മാത്രം 9.44ശതമാനത്തിൽ നിന്ന് 8.38ശതമാനമായി വരുമാന ഇടിവുണ്ടായി. ടൂറിസം മേഖലയിൽ കഴിഞ്ഞ വർഷം 16000 വിനോദസഞ്ചാരികൾ മാത്രമാണെത്തിയത്. ഇതോടെ മൊത്ത ആഭ്യന്തര വരുമാനം 566522.70കോടിയിൽ നിന്ന് 514399.99 കോടിയായി കുറഞ്ഞു.കേന്ദ്രസർക്കാർ റവന്യുകമ്മി നികത്താൻ നൽകിയ 190000 കോടിയുടെ സഹായവും ജി.എസ്.ടി.നഷ്ടപരിഹാരവും കൊണ്ടാണ് സംസ്ഥാനം പിടിച്ചുനിന്നത്. പുതിയ വർഷത്തിൽ തനത് നികുതിവരുമാനത്തിൽ 14%ഉം നികുതിയേതര വരുമാനത്തിൽ 15%ഉം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രവിഹിതത്തിലും 15%,. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 12.5% വർദ്ധനയും പ്രതീക്ഷിക്കുന്നു.

പുനരുജ്ജീവനം

₹എല്ലാ മേഖലയിലും തൊഴിലും ധനസമ്പാദനവും

₹അടിസ്ഥാനസൗകര്യവികസന രംഗത്ത് കൂടുതൽ മുതൽമുടക്ക്

₹കാർഷിക,കാർഷിക മൂല്യവർദ്ധന മേഖലയിൽ ഉത്പാദനം കൂട്ടും

₹ഉന്നതവിദ്യാഭ്യാസ മേഖലയിൽ തൊഴിൽ ശേഷി കൂട്ടും.

₹ദുർബലവിഭാഗങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കും.