തിരുവനന്തപുരം: മനുഷ്യന്റെ ഏറ്റവും വലിയ കണ്ടെത്തലാണ് കൃഷിയെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഗോപൻ ചെന്നിത്തല രചിച്ച ' അപ്പർകുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി ' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ പുസ്‌തകം ഏറ്റുവാങ്ങി.
സിനിമാ നിർമ്മാതാവ് ജി. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ശ്യാമപ്രസാദ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, സാഹിത്യ നിരൂപക ഗിരിജ, പരിസ്ഥിതി പ്രവർത്തകൻ ഡോ. സുബാഷ് ചന്ദ്രബോസ്, ഗോപൻ ചെന്നിത്തല തുടങ്ങിയവർ സംസാരിച്ചു.