തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേന്ദ്രമന്ത്രി വി. മുരളീധരനെ തലസ്ഥാനത്തെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും ബി.ജെ.പി പ്രവർത്തകരും ചേർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. യുക്രെയിനിലെ കീവിൽ നിന്നുമെത്തിയ രേവതിയും കാർക്കീവിൽ നിന്നുമെത്തിയ മുത്തുവിജയും കേന്ദ്രമന്ത്രിക്ക് പൊന്നാടയണിച്ചു. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അദ്ദേഹത്തോട് നന്ദിയും സന്തോഷവും അറിയിച്ചു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന ട്രഷറർ ജെ.ആർ. പദ്മകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശിവൻകുട്ടി, ഒ.ബി.സി മോർച്ച ആൾ ഇന്ത്യ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തുടങ്ങിയവരുമെത്തിയിരുന്നു.