വിതുര: ബൈക്കപകടത്തിൽ കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിന് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9 ഓടെ വിതുരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകവേ തൊളിക്കോട് ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മണിലാൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്നുവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ് കാലിന് സാരമായ പരിക്കേറ്റ മണിലാൽ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട ബൈക്കിൽ സഞ്ചരിച്ചിരുന്ന വിതുര സ്വദേശികളായ രണ്ടുയുവാക്കൾക്കും പരിക്കുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.