
പാറശാല: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ മികച്ച നിർമ്മാണ പ്രവർത്തനങ്ങൾ കളക്ടർ ഡോ. നവജ്യോത്‌ഖോസ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കാവുകുളം-പുതുക്കുളം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും വണ്ടിച്ചിറ തോടിന് കുറുകെ നിർമ്മിക്കുന്നതുമായ പാലത്തിന്റെയും, കാവുകുളം- പുതുക്കുളം റോഡ്, സൈഡ് വാൾ എന്നിവയുടെയും നിർമ്മാണ പ്രവർത്തനങ്ങളാണ് കളക്ടർ നേരിട്ടെത്തി വിലയിരുത്തിയത്. പ്രദേശത്തെ നാട്ടുകാർ, തൊഴിലാളികൾ എന്നിവരുമായി ആശയവിനിമയം നടത്തിയ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയതായും അറിയിച്ചു. പാലം, റോഡ് എന്നിവയുടെ പൂർത്തീകരണത്തോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത
പ്രഹരമാവുന്നത് കൊണ്ടുതന്നെ അനുബന്ധ ജോലികൾ പെട്ടെന്ന് പൂർത്തിയാക്കണമെന്നും നിർദേശിച്ചു.