മലയിൻകീഴ്: ഇരുചക്രവാഹനത്തിലെത്തിയ യുവാവ് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നുവീണ് ഐ.എസ്.ആർ.ഒയിലെ ഉദ്യോഗസ്ഥയായ വിളപ്പിൽശാല വടക്കേ ജംഗ്ഷൻ കാർത്തികയിൽ ജ്യോതിഷ, പിതാവ് ഗോപകുമാർ എന്നിവർക്ക് പരുക്കേറ്റു. നാലുമാസം ഗർഭിണിയായ ജ്യോതിഷ പിതാവിനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി ഒമ്പതോടെ വിളപ്പിൽശാല – കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തുവച്ചാണ് സംഭവം.
കവർച്ചാശ്രമം പരാജയപ്പെട്ടതോടെ കടന്നുകളയാൻ ശ്രമിച്ച പ്രതി പൂവച്ചൽ ഉണ്ടപ്പാറ മാവിള ജെ.പി. ഭവനിൽ ജയപ്രകാശ് സ്‌കൂട്ടറിൽ നിന്ന് വീണു. ബഹളം കേട്ടെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ഇയാളെ തടഞ്ഞുവച്ച് വിളപ്പിൽശാല പൊലീസിന് കൈമാറി.