vrukka-dinacharanam

കല്ലമ്പലം: ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി കെ.ടി.സി.ടി ആശുപത്രിയിൽ വിവിധ പരിപാടികളോടെ വൃക്ക ദിനാചരണം സംഘടിപ്പിച്ചു. ചെയർമാൻ പി.ജെ നഹാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എസ്. ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ്‌ മാനുവൽ, ഡോ.നൗഫൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കൊവിഡ് രോഗികൾ പാലിക്കേണ്ട ജീവിതശൈലികളെ കുറിച്ച് ആരോഗ്യപ്രവർത്തകരായ അജീഷ് ആർ.കൃഷ്ണൻ, തുഷാര തുടങ്ങിയവർ ക്ലാസെടുത്തു. ഡയാലിസിസ് യൂണിറ്റ് ഇൻചാർജുമാരായ അൽജസീറ, സന്ധ്യ എന്നിവരെ ആദരിച്ചു. ഡോ.ഷഹ്നാസ്, രാഖി രാജേഷ്, ശൈലനന്ദിനി, പി.എസ് നിമി, ആർ.ഷെമീന, ഷജീം വാറുവിള, രമ്യ തുടങ്ങിയവർ പങ്കെടുത്തു.