
കല്ലമ്പലം: തേവലക്കാട് എസ്.എൻ.യു.പി.എസും ഭാരതീയ തപാൽ വകുപ്പും സംയുക്തമായി വനിതാ ദിനത്തിൽ 10 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യോജനയും ആധാർ മേളയും സംഘടിപ്പിച്ചു. 2018ൽ സമ്പൂർണ സുകന്യ സമൃദ്ധി യോജന കരസ്ഥമാക്കിയ സ്കൂളിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്.പി. രാജീവ് അദ്ധ്യക്ഷനായി. സുകന്യ സമൃദ്ധി, പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നീ പദ്ധതികൾ ജനറൽ പോസ്റ്റ് സൂപ്രണ്ട് എൽ.മോഹനൻ ആചാരി വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് എസ്.ഷീജ, പോസ്റ്റൽ ഡെപ്യൂട്ടി സൂപ്രണ്ട് ബിനു, സ്കൂൾ മാനേജർ തോട്ടയ്ക്കാട് ശശി, പോസ്റ്റൽ ഇൻസ്പെക്ടർ സുഭാഷ്, വാർഡ് മെമ്പർ ചിന്നു തുടങ്ങിയവർ പങ്കെടുത്തു.